Posts

അഡ്വക്കേറ്റ്‌ കാളീശ്വരം രാജ്

എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില നിയമവശങ്ങൾ ഇന്ന് ‘മാതൃഭൂമി’യിൽ എഴുതിയ ലേഖനത്തിൽ അഡ്വക്കേറ്റ്‌ കാളീശ്വരം രാജ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത് ഇങ്ങനെയാണ് 👩‍⚖ മൗലികാവകാശനിഷേധത്തെ നിയമനിർമാണത്തിലൂടെ പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല. എന്നുവെച്ചാൽ, ശബരിമല കേസിലെ ഭൂരിപക്ഷവിധിയെ അട്ടിമറിക്കുന്ന വിധത്തിൽ നിയമനിർമാണം സാധ്യമല്ല. ഭരണഘടനാെബഞ്ചിന്റെ ഭൂരിപക്ഷ വിധിയനുസരിച്ച്‌, യുവതികളെ മാറ്റിനിർത്തുന്ന സമ്പ്രദായം മൗലികാവകാശലംഘനമാണ്‌. അതുകൊണ്ടുതന്നെ, യുവതികളെ വിലക്കിക്കൊണ്ട്‌ വീണ്ടും ഒരു ഓർഡിനൻസോ നിയമമോ നിർമിക്കുന്നപക്ഷം, ആ നിയമം മൗലികാവകാശങ്ങൾക്ക്‌ എതിരായിട്ടുള്ളതും കോടതിവിധിയെ  ചോദ്യം ചെയ്യുന്നതുമായിരിക്കും. ഇത്തരത്തിൽ, ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധിയുടെ പ്രഭാവം ഇല്ലാതാക്കുന്ന വിധത്തിൽ ഒരു നിയമനിർമാണം സാധ്യമല്ല. 👩‍⚖ ഏതെങ്കിലും ഒരു നിയമത്തിലെ അടിസ്ഥാനപരമായ പാളിച്ചയെന്തെന്ന്‌ ചൂണ്ടിക്കാണിച്ചുകൊണ്ട്‌ ഭരണഘടനാ കോടതി ആ നിയമം റദ്ദുചെയ്താൽ ആ പാളിച്ച പരിഹരിച്ചുകൊണ്ടുമാത്രം, അതേവിഷയത്തിൽ മറ്റൊരു നിയമനിർമാണമാകാം എന്നതാണ്‌ നിയമതത്ത്വം. എന്നാൽ, യുവതികളുടെ ക്ഷേത്രപ്രവേശനം വിലക്കുന്...

തിരിച്ചുവരുന്ന തിരണ്ടു കല്ല്യാണങ്ങള്‍

+++ തിരിച്ചുവരുന്ന തിരണ്ടു കല്ല്യാണങ്ങള്‍+++ *********** ആചാരങ്ങളെയും അതിന്റെ സംരക്ഷണങ്ങളെയും കുറിച്ചും,അതേ സമയം പരിഷ്കൃത സമൂഹത്തിന് അപമാനകരമായ ഇത്തരം ആചാരങ്ങള്‍ തകര്‍ക്കപ്പെടേണ്ടതിനെക്കുറിച്ചും സജീവമായ ചര്‍ച്ചകളും കൊലവിളികളുമൊക്കെയായി നമ്മുടെ സാമൂഹികാന്തരീക്ഷം ചൂടു പിടിച്ചു നില്‍ക്കുന്ന ഈയൊരവസരത്തില്‍ അടുത്ത കാലത്തായി പുരോഗമനമെന്ന് മേനി നടിക്കുന്ന നമ്മുടെ  സമൂഹത്തിനുണ്ടായിവരുന്ന അപചയത്തിന്റെയും ജീര്‍ണ്ണതയുടെയും ആഴം വ്യക്തമാക്കാനാണ് ഈ കുറിപ്പ്. എന്റെ ബാല്യവും കൗമാരവും യൗവ്വനത്തിന്റെ നല്ല പങ്കും ചിലവഴിച്ചത് ജന്മദേശമായ നാദാപുരത്തും പരിസരങ്ങളിലും തന്നെയാണ്.മലബാറിലെ തൊഴിലാളി വര്‍ഗ്ഗ വിഭാഗങ്ങളില്‍ അക്കാലങ്ങളിലൊക്കെ പിറന്നു വീഴുന്ന കുഞ്ഞുങ്ങള്‍ കരയുന്നത് പോലും മുഷ്ടി ചുരുട്ടി ഇങ്കുലാബ് വിളിക്കുന്നതുപോലെയാണെന്ന് തോന്നാറുണ്ട്.അത്ര കണ്ട് അടിമുടി രാഷ്ട്രീയവത്ക്കരിക്കപ്പെട്ടുകൊണ്ടാണ് കുഞ്ഞുങ്ങള്‍ വളര്‍ന്നു വന്നിരുന്നത്. അക്കാഡമിക് വിദ്യാഭ്യാസത്തിന്റെ പകിട്ടില്ലാത്തവരെങ്കിലും അക്കാലത്തെ പ്രാദേശിക പാര്‍ടി നേതാക്കളും സഖാക്കളുമൊക്കെ വളരെ ഉയര്‍ന്ന വൈജ്ഞാനിക ബോധങ്ങളുള്ളവരായിരുന്നു.ദേശീയവും അന...

അശോകൻ ചരുവിൽ എഴുതുന്നു

അശോകൻ ചരുവിൽ എഴുതുന്നു യുവതികളെ തടയുന്നതിനുവേണ്ടി ശബരിമലയിൽ സവർണ്ണ പൗരോഹിത്യ ഗുണ്ടകൾ നടത്തുന്ന അക്രമങ്ങൾ ലോകം മുഴുവൻ ശ്രദ്ധിക്കുകയാണ്. നിരവധി വിദേശ മാധ്യമ പ്രതിനിധികൾ കൗതുകത്തോടെ അതെല്ലാം നിരീക്ഷിച്ച് ലോകത്തെ അറിയിക്കുന്നു. ഈ നൂറ്റാണ്ടിലും ഈ 2018ലും സ്ത്രി അശുദ്ധയാണെന്ന് കരുതുന്ന ഒരു സമൂഹമുണ്ട് എന്നറിയുന്നത് പരിഷ്കൃതലോകത്തിന് അപഹസിച്ചു ചിരിക്കാനുള്ള വകയായി. കേവലം രണ്ടു മാസങ്ങൾക്ക് പ്രളയപ്രതിരോധത്തിന്റെ പേരിൽ ലോകത്തിന്റെ മുമ്പാകെ തിളങ്ങിനിന്ന ജനതയാണ് നാം കേരളീയർ. അതെല്ലാം ഏതാനും ദിവസങ്ങൾകൊണ്ട് നഷ്ടപ്പെട്ടു. ലോകം മുഴുവൻ പരന്നു കിടക്കുന്ന പ്രവാസി ജനതയായിരിക്കും ഇതിന്റെ പേരിൽ ഏറ്റവും കൂടുതൽ അപമാനിക്കപ്പെടുക. മലയാളിക്കുട്ടികൾ യൂറോപ്പിലും അമേരിക്കയിലും പോയി പഠിക്കുന്നു. സാങ്കേതിക ഗവേഷണ രംഗത്ത് വലിയ സംഭാവനകൾ ചെയ്യുന്നു. അവരുടെ മികവിലൂടെയാണ് ഇന്ന് കേരളത്തിന്റെ യശസ്സ് ഉയർന്നു നിൽക്കുന്നത്. ഇനി തദ്ദേശീയർ ഏതോ പ്രാകൃതമായ അന്ധകാരയുഗത്തിൽ നിന്നു വന്ന, സംസ്കാരമില്ലാത്ത, അപരിഷ്കൃതരായ സ്ത്രീവിരുദ്ധർ എന്ന നിലയിലായിരിക്കും പ്രവാസി കേരളീയരെ നോക്കുക. സ്ത്രീസമത്വം എന്നത് ഇന്ന് ലോകം ഏതാണ്ടും കൈവരിച്ചി...

ശബരിമല : സംഘി നുണകളും യാഥാർഥ്യങ്ങളും

ശബരിമല : സംഘി നുണകളും യാഥാർഥ്യങ്ങളും ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ മതവിശ്വാസികളായ സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച് അങ്ങോളമിങ്ങോളം സർക്കാർവിരുദ്ധപ്രതിഷേധങ്ങൾ സംഘടിപ്പിയ്ക്കുകയും, അതിനെ ഒരു വർഗ്ഗീയ കലാപമാക്കി മാറ്റുവാൻ നിരന്തരം ശ്രമിയ്ക്കുകയും ചെയ്യുകയാണ് സംഘപരിവാർ സംഘടനകൾ. അതിനായി നുണകളുടെ വലിയൊരു പ്രചാരവേല തന്നെ അവർ നടത്തുന്നു. സോഷ്യൽമീഡിയയിൽ കൂടി നടക്കുന്ന അത്തരം നുണകൾ അക്കമിട്ടു നിരത്തി, അവയ്ക്ക് പിന്നിലുള്ള യഥാർത്ഥസത്യം വെളിവാക്കാനാണ് ഈ പോസ്റ്റിലൂടെ ഉദ്ദേശിയ്ക്കുന്നത്. ------------- നുണപ്രചാരണം 1: ശബരിമലയിൽ സ്ത്രീപ്രവേശനത്തിനായി കേസ് കൊടുത്തത് നൗഷാദ് അഹമ്മദ് ഖാൻ എന്ന മുസ്‌ലിം ആണ്! സത്യം:- അഞ്ചു ഹിന്ദു സ്ത്രീകളാണ് ഈ കേസിലെ പരാതിക്കാർ. ഡല്‍ഹിയിലെ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനിലെ വനിതാ അഭിഭാഷകരായ  ഭക്തി പസ്രിജ, ഡോ. ലക്ഷ്മി ശാസ്ത്രി, പ്രേരണാ കുമാരി, അല്‍ക ശര്‍മ്മ, സുധ പാല്‍ എന്നിവരായിരുന്നു പരാതിക്കാര്‍. ഇവർ ഹര്‍ജി നല്‍കിയത് 2006 ലാണ്.  എട്ടു വര്ഷം കഴിഞ്ഞു, 2014 ല്‍ സംഘടനയുടെ പുതിയ പ്രസിഡണ്...

News 18 റിപ്പോർട്ടർ സനോജ് എഴുതുന്നു

News 18 റിപ്പോർട്ടർ സനോജ് എഴുതുന്നു:. സന്നിധാനത്ത് നിന്ന് ഞങ്ങൾ മല ഇറങ്ങിയത് വേദനയോടെയാണ്‌. പവിത്രമായ മണ്ണിൽ നിന്നും ഒളിച്ച് കടക്കേണ്ടി വരുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. പക്ഷേ ഇന്നലെ രാത്രിയിൽ പമ്പയിൽ ട്രാക്ടർ വിളിച്ച് വരുത്തി നിന്ന നിൽപ്പിൽ ഞങ്ങൾ മലയിറങ്ങി.അയ്യപ്പഭക്തരുടെ വേഷയത്തിൽ 3000-ൽ അധികം അളുകളാണ് കഴിഞ്ഞ കുറച്ച് ദിവസമായി സന്നിധാനത്ത് ഉള്ളത്. പലപ്പോഴും ഇവരുടെ സാന്നിദ്ധ്യം സ്വതന്ത്രമായി ജോലി ചെയ്യുവാനുള്ള ഞങ്ങളുടെ അവകാശത്തെയാണ് നിഷേധിച്ചത്. ജനം ടി.വി ഒഴികെ മറ്റ് മാധ്യമങ്ങൾ പറയുന്നതെല്ലാം കള്ളമാണെന്നാണ് ഇവരുടെ നിലപാട്. രഹന ഫാത്തിമ്മയുടെ സന്നിധാന പ്രവേശനത്തെ ഞങ്ങൾ ന്യായികരിക്കുന്നില്ല. പക്ഷേ അവരുടെ ഇരുമുടി കെട്ടിൽ നാപ്ക്കിൻ ആയിരിന്നുവെന്ന് ഞങ്ങൾക്ക് പറയാൻ കഴിയില്ല. കാരണം നാപ്ക്കിൻ ഉണ്ടായിരുന്നില്ല എന്നത് തന്നെ. മറ്റൊരു വാർത്ത 13 സ്ത്രീകൾ ശനിയാഴ്ച മല ചവിട്ടും എന്നതായിരുന്നു.അങ്ങനെ ഒരു അറിയിപ്പ് പൊലിസിന് ലഭിച്ചിരുന്നില്ല. ഇല്ലാത്ത കാര്യം എങ്ങനെയാണ് വാർത്തയായി നൽകുവാൻ കഴിയുക. ഇന്നലത്തെ പ്രചരണം EP.ജയരാജന്റെ സഹോദരിയുടെ മകൾ മലയ്ക്ക് വരുന്നെന്നായിരുന്നു. ഇത്തരത്തിൽ കള്ള പ്ര...

കമ്പവലി ഡോ. പി.കെ. ഷാജി

കമ്പവലി             ഡോ. പി.കെ. ഷാജി പിറകോട്ട് വലിച്ച് ജയിക്കുന്നതിനെക്കാൾ എനിക്കിഷ്ടം മുന്നോട്ടു നടന്ന് തോത്ക്കുന്നതാണ്.. അയ്യങ്കാളിയും അയ്യപ്പനും ഉയിരുവിതച്ച മണ്ണിൽ കാലുറപ്പിച്ചവർക്ക് എങ്ങിനെ പിറകോട്ട് നടക്കാനാവും! ശ്രീനാരായണൻ കൊളുത്തിയ തീപ്പന്തം പിടിച്ച് മുന്നോട്ടു നടന്ന് തോറ്റാലെന്ത്? ആരവങ്ങളും ആർപ്പുവിളികളും ആക്രോശങ്ങളും അവസാനിക്കുമ്പോൾ തെളിഞ്ഞു കാണാം തോറ്റവരുടെ കാൽപാടുകളിലൂടെ ജയിച്ചവരുടെ മക്കൾ നാളെ നടന്നു നീങ്ങുന്നത്. പിറകോട്ട് നടന്ന് ജയിച്ചവരുടെ ഇരുട്ടിലല്ല മുന്നോട്ടു നടന്ന് തോറ്റവരുടെ വെളിച്ചത്തിലാണ് നാടിന്റെ നാളെയെന്ന് അവർ വിളിച്ചു പറയും.

Read the Affidavit filed by the Travancore Devaswom Board

Is it true that women within the age group 10 to 15 were never allowed entry into Sabarimala? Read the Affidavit filed by the Travancore Devaswom Board filed before the Kerala High Court in 1991 in S.Magendran Vs The Secretary, Travancore Devaswom Board and others: "7. In olden days worshippers visit the temple only after observing penance for 41 days. Since pilgrims to Sabarimala temple ought to undergo 'Vrathams' or penance for 41 days, usually ladies between the age of 10 and 50 will not be physically capable of observing vratham for 41 days on physiological grounds. The religious practices and customs followed earlier had changed during the last 40 years particularly from 1950, the year in which the renovation of the temple took place after the "fire disaster". Even while the old customs prevailed, women used to visit the temple though very rarely. The Maharaja of Travancore accompanied by the Maharani and the Divan had visited the temple in 1115 M.E. Th...