അഡ്വക്കേറ്റ് കാളീശ്വരം രാജ്
എല്ലാവരും അറിഞ്ഞിരിക്കേണ്ട ചില നിയമവശങ്ങൾ ഇന്ന് ‘മാതൃഭൂമി’യിൽ എഴുതിയ ലേഖനത്തിൽ അഡ്വക്കേറ്റ് കാളീശ്വരം രാജ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത് ഇങ്ങനെയാണ്
👩⚖ മൗലികാവകാശനിഷേധത്തെ നിയമനിർമാണത്തിലൂടെ പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല.
എന്നുവെച്ചാൽ, ശബരിമല കേസിലെ ഭൂരിപക്ഷവിധിയെ അട്ടിമറിക്കുന്ന വിധത്തിൽ നിയമനിർമാണം സാധ്യമല്ല. ഭരണഘടനാെബഞ്ചിന്റെ ഭൂരിപക്ഷ വിധിയനുസരിച്ച്, യുവതികളെ മാറ്റിനിർത്തുന്ന സമ്പ്രദായം മൗലികാവകാശലംഘനമാണ്. അതുകൊണ്ടുതന്നെ, യുവതികളെ വിലക്കിക്കൊണ്ട് വീണ്ടും ഒരു ഓർഡിനൻസോ നിയമമോ നിർമിക്കുന്നപക്ഷം, ആ നിയമം മൗലികാവകാശങ്ങൾക്ക് എതിരായിട്ടുള്ളതും കോടതിവിധിയെ ചോദ്യം ചെയ്യുന്നതുമായിരിക്കും. ഇത്തരത്തിൽ, ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീംകോടതിവിധിയുടെ പ്രഭാവം ഇല്ലാതാക്കുന്ന വിധത്തിൽ ഒരു നിയമനിർമാണം സാധ്യമല്ല.
👩⚖ ഏതെങ്കിലും ഒരു നിയമത്തിലെ അടിസ്ഥാനപരമായ പാളിച്ചയെന്തെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഭരണഘടനാ കോടതി ആ നിയമം റദ്ദുചെയ്താൽ ആ പാളിച്ച പരിഹരിച്ചുകൊണ്ടുമാത്രം, അതേവിഷയത്തിൽ മറ്റൊരു നിയമനിർമാണമാകാം എന്നതാണ് നിയമതത്ത്വം. എന്നാൽ, യുവതികളുടെ ക്ഷേത്രപ്രവേശനം വിലക്കുന്ന ബന്ധപ്പെട്ട ചട്ടം സുപ്രീംകോടതി റദ്ദാക്കിയത് അത് ലിംഗസമത്വത്തിനും തുല്യതയ്ക്കും സ്ത്രീയുടെ വ്യക്തിത്വത്തിനും എതിരുനിൽക്കുന്നുവെന്ന് വ്യക്തിമാക്കിക്കൊണ്ടാണ്. അതുകൊണ്ടുതന്നെ, മൗലികാവകാശനിഷേധത്തെ നിയമനിർമാണത്തിലൂടെ പുനരുജ്ജീവിപ്പിക്കാൻ കഴിയില്ല.
👩⚖ ഭരണഘടനാബെഞ്ചിന്റെ വിധിയെ നിർവീര്യമാക്കുന്ന നിയമം നിർമിക്കാൻ ആർക്കാണ് അധികാരം എന്ന ചോദ്യംതന്നെ തെറ്റാണ്. തെറ്റിദ്ധാരണയിൽനിന്നുണ്ടായതും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ ചോദ്യമാണത്. കേന്ദ്രത്തിനാണോ അതോ സംസ്ഥാനത്തിനാണോ ഓർഡിനൻസിറക്കാൻ അധികാരം എന്ന ചോദ്യത്തിന്, ശബരിമലവിധിയുടെ സവിശേഷ പശ്ചാത്തലത്തിൽ ഒരു പ്രസക്തിയുമില്ല.
👩⚖ സാധാരണഗതിയിൽ ശബരിമലകേസിലെ വിധിക്കെതിരേ റിവ്യൂഹർജി നിലനിൽക്കില്ല. റിവ്യൂഹർജി അപ്പീലിന് തുല്യമായ ഒന്നല്ല. സുപ്രീംകോടതി ചട്ടങ്ങളിലെ 47-ാം വകുപ്പനുസരിച്ചു റിവ്യൂ അധികാരം വിരളമായിമാത്രം പ്രയോഗിക്കപ്പെടുന്ന ഒന്നാണ്. എന്തെങ്കിലും കാര്യം വിധിയിൽ വിട്ടുപോയാൽ, പ്രകടമായ എന്തെങ്കിലും പിഴവ് വിധിയിലുണ്ടായാൽ അത് തിരുത്താൻമാത്രമേ റിവ്യൂ ഹർജികൊണ്ടും തെറ്റുതിരുത്തൽ ഹർജികൊണ്ടും കഴിയൂ. വിഷയത്തിന്റെ ഭിന്നവശങ്ങൾ വിലയിരുത്തി എഴുതിയ വിധി കുറച്ച് റിവ്യൂഹർജികളുടെമാത്രം അടിസ്ഥാനത്തിൽ മാറ്റിയെഴുതാൻ സാധ്യത കുറവാണ്.
👩⚖ കോടതി ആവശ്യപ്പെടാതെതന്നെ റിപ്പോർട്ട് ഫയൽ ചെയ്യാൻ പോകുന്നുവെന്ന ദേവസ്വം ബോർഡിന്റെ പ്രഖ്യാപനവും തെറ്റാണ്. അങ്ങനെയൊരു നടപടിക്രമം ഇല്ല. കോടതി അത്തരം ഒരു റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടില്ല. അതിനാൽത്തന്നെ റിപ്പോർട്ട് ഫയൽചെയ്യുമെന്ന പ്രസ്താവനയ്ക്ക് നിയമത്തിന്റെ പിൻബലമില്ല.
👩⚖ ഭൂരിപക്ഷ കോടതിവിധി വന്നുകഴിഞ്ഞാൽ അതാണ് രാജ്യത്തെ നിയമം. അതനുസരിക്കാൻ രാജ്യത്തെ എല്ലാ അധികാരികൾക്കും സ്ഥാപനങ്ങൾക്കും പൗരന്മാർക്കും ബാധ്യതയുണ്ട്. ഭരണഘടനയുടെ 141, 142 അനുച്ഛേദങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നു. വിധി പുനഃപരിശോധിക്കപ്പെടാത്തിടത്തോളം, കോടതിതന്നെ മാറ്റിയെഴുതാത്തിടത്തോളം അതാണ് പരമമായ നിയമം. ആൾക്കൂട്ടങ്ങളുടെ അഭിപ്രായങ്ങളാണ് നിയമമെന്നുവന്നാൽ നിയമവാഴ്ചയ്ക്കും ജനാധിപത്യത്തിനും നിലനിൽപ്പുണ്ടാവില്ല.

Comments
Post a Comment