കമ്പവലി ഡോ. പി.കെ. ഷാജി

കമ്പവലി

            ഡോ. പി.കെ. ഷാജി

പിറകോട്ട് വലിച്ച്
ജയിക്കുന്നതിനെക്കാൾ
എനിക്കിഷ്ടം
മുന്നോട്ടു നടന്ന്
തോത്ക്കുന്നതാണ്..
അയ്യങ്കാളിയും
അയ്യപ്പനും
ഉയിരുവിതച്ച മണ്ണിൽ
കാലുറപ്പിച്ചവർക്ക്
എങ്ങിനെ
പിറകോട്ട് നടക്കാനാവും!
ശ്രീനാരായണൻ
കൊളുത്തിയ
തീപ്പന്തം പിടിച്ച്
മുന്നോട്ടു നടന്ന്
തോറ്റാലെന്ത്?
ആരവങ്ങളും
ആർപ്പുവിളികളും
ആക്രോശങ്ങളും
അവസാനിക്കുമ്പോൾ
തെളിഞ്ഞു കാണാം
തോറ്റവരുടെ
കാൽപാടുകളിലൂടെ
ജയിച്ചവരുടെ
മക്കൾ നാളെ
നടന്നു നീങ്ങുന്നത്.
പിറകോട്ട് നടന്ന്
ജയിച്ചവരുടെ
ഇരുട്ടിലല്ല
മുന്നോട്ടു നടന്ന്
തോറ്റവരുടെ
വെളിച്ചത്തിലാണ്
നാടിന്റെ നാളെയെന്ന്
അവർ വിളിച്ചു പറയും.

Comments

Popular posts from this blog

അശോകൻ ചരുവിൽ എഴുതുന്നു

തിരിച്ചുവരുന്ന തിരണ്ടു കല്ല്യാണങ്ങള്‍

Read the Affidavit filed by the Travancore Devaswom Board