ശബരിമല : സംഘി നുണകളും യാഥാർഥ്യങ്ങളും
ശബരിമല : സംഘി നുണകളും യാഥാർഥ്യങ്ങളും
ശബരിമലയിൽ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകളെ കയറ്റണമെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലെ മതവിശ്വാസികളായ സാധാരണക്കാരെ തെറ്റിദ്ധരിപ്പിച്ച് അങ്ങോളമിങ്ങോളം സർക്കാർവിരുദ്ധപ്രതിഷേധങ്ങൾ സംഘടിപ്പിയ്ക്കുകയും, അതിനെ ഒരു വർഗ്ഗീയ കലാപമാക്കി മാറ്റുവാൻ നിരന്തരം ശ്രമിയ്ക്കുകയും ചെയ്യുകയാണ് സംഘപരിവാർ സംഘടനകൾ. അതിനായി നുണകളുടെ വലിയൊരു പ്രചാരവേല തന്നെ അവർ നടത്തുന്നു. സോഷ്യൽമീഡിയയിൽ കൂടി നടക്കുന്ന അത്തരം നുണകൾ അക്കമിട്ടു നിരത്തി, അവയ്ക്ക് പിന്നിലുള്ള യഥാർത്ഥസത്യം വെളിവാക്കാനാണ് ഈ പോസ്റ്റിലൂടെ ഉദ്ദേശിയ്ക്കുന്നത്.
-------------
നുണപ്രചാരണം 1:
ശബരിമലയിൽ സ്ത്രീപ്രവേശനത്തിനായി കേസ് കൊടുത്തത് നൗഷാദ് അഹമ്മദ് ഖാൻ എന്ന മുസ്‌ലിം ആണ്!
സത്യം:-
അഞ്ചു ഹിന്ദു സ്ത്രീകളാണ് ഈ കേസിലെ പരാതിക്കാർ. ഡല്‍ഹിയിലെ ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനിലെ വനിതാ അഭിഭാഷകരായ ഭക്തി പസ്രിജ, ഡോ. ലക്ഷ്മി ശാസ്ത്രി, പ്രേരണാ കുമാരി, അല്‍ക ശര്‍മ്മ, സുധ പാല്‍ എന്നിവരായിരുന്നു പരാതിക്കാര്‍. ഇവർ ഹര്‍ജി നല്‍കിയത് 2006 ലാണ്. എട്ടു വര്ഷം കഴിഞ്ഞു, 2014 ല്‍ സംഘടനയുടെ പുതിയ പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട ആളാണ് നൗഷാദ് അഹമ്മദ് ഖാൻ. മുസ്‌ലിം പേരുള്ളത് കൊണ്ട് അയാളാണ് ഹർജിയ്ക്ക് പിന്നിലെന്ന് സംഘികൾബോധപൂർവ്വം പ്രചാരണം നടത്തുന്നതിന് പിന്നിൽ വർഗ്ഗീയ മാത്രമാണ് ലക്‌ഷ്യം.
------------------
നുണപ്രചാരണം 2:
ഈ കേസിന് പിന്നിൽ കമ്മ്യുണിസ്റ്റുകാരാണ്!
സത്യം:-
കേസ് കൊടുത്ത അഞ്ചു സ്ത്രീകളും സംഘപരിവാർ സംഘടനകളുമായി ബന്ധമുള്ളവരാണ്. പ്രേരണാ കുമാരി ആർ.എസ്.എസ്/ബിജെപി നേതാവായ സിദ്ധാർഥ് ശംബുവിന്റെ ഭാര്യയാണ്. അമിത്ഷാ അടക്കമുള്ള നേതാക്കളുമായി അടുത്ത ബന്ധമാണ് ഇയാൾക്ക് ഉള്ളത്. ഭക്തി പസ്രിജയുടെ പിതാവ് ഹരിയാനയിലെ പ്രമുഖനായ ബി.ജെ.പി നേതാവാണ്. മറ്റുള്ളവരുടെയും കാര്യം വ്യത്യസ്തമല്ല. ഡൽഹി കോടതിയിലെ അറിയപ്പെടുന്ന മോഡി ഭക്തരാണ് ലക്ഷ്മി ശാസ്ത്രി, സുധാ പാല്‍, അല്‍ക ശര്‍മ്മ എന്നിവർ. ഇവർക്കാർക്കും കമ്മ്യുണിസവുമായി ഒരു ബന്ധവുമില്ല.
-------------------------
നുണപ്രചാരണം 3 :
ഹിന്ദുമതത്തിന്റെ ആചാരങ്ങളെ നശിപ്പിയ്ക്കാനുള്ള ഗൂഡാലോചന ആണിത്. മറ്റ് ഒരു മതത്തിനെതിരെയും ഇങ്ങനെ കോടതി വിധി ഉണ്ടാകാറില്ല.
സത്യം:
കോടതിയ്ക്ക് മതമില്ല, അതിനാൽ തന്നെ മതവിവേചനം കാട്ടാറുമില്ല. അതിന്റെ നിരവധി ഉദാഹരണങ്ങൾ ഉണ്ട്. മുംബൈയിലെ ഹാജി അലി ദർഗ്ഗ എന്ന മുസ്‌ലിം പള്ളിയിൽ സ്ത്രീകൾക്ക് പ്രവേശനം ഇല്ലായിരുന്നു. അതിനെതിരെ ചില മുസ്‌ലിം സ്ത്രീകൾ കേസുമായി ഹൈകോടതിയെ സമീപിച്ചു. നീണ്ട വാദങ്ങൾക്ക് ഒടുവിൽ ആ പള്ളിയിൽ സ്ത്രീകളെ പ്രവേശിപ്പിയ്ക്കാൻ കോടതി ഉത്തരവിട്ടു. രണ്ടു മാസങ്ങൾക്ക് മുൻപാണ് മുസ്ലീങ്ങൾക്കിടയിൽ നിലനിന്ന ഒരു ആചാരമായ മുത്തലാഖ് നിരോധിച്ചു കൊണ്ട് സുപ്രീം കോടതി വിധി പ്രഖ്യാപിച്ചത്. ക്രിസ്ത്യൻ വിഭാഗങ്ങൾക്കിടയിൽ നടക്കുന്ന സ്വത്തും, ആചാരവും സംബന്ധിച്ചുള്ള തർക്കങ്ങളിലും പലപ്പോഴും കോടതികൾ ഇടപെട്ട് വിധി പ്രഖ്യാപിച്ചിട്ടുണ്ട്. അത് കൊണ്ട് കോടതിയ്ക്ക് ഹിന്ദുമതത്തോടു വിവേചനം ഉണ്ടെന്നു പറയുന്നത് പച്ചക്കള്ളമാണ്.
-----------------------
നുണപ്രചാരണം 4 :
പിണറായി വിജയൻ നയിയ്ക്കുന്ന കേരളസർക്കാർ സ്ത്രീകളെ കയറ്റുന്നതിൽ വിരോധമില്ല എന്ന സത്യവാങ്മൂലം കൊടുത്തില്ലായിരുന്നുവെങ്കിൽ, ഇതുപോലൊരു കോടതിവിധി ഉണ്ടാകുമായിരുന്നില്ല!
സത്യം:
സർക്കാർ എന്ത് നിലപാട് എടുക്കുന്നു എന്നത് കോടതിയ്ക്ക് വിഷയമല്ല. കാരണം ഈ കേസിൽ കോടതി പരിഗണിച്ചത് ഭരണഘടനാപ്രകാരമുള്ള "സ്ത്രീവിവേചനത്തിനെതിരെയുള്ള" മൗലികാവകാശങ്ങളുടെ സംരക്ഷണം മാത്രമാണ്. 2016 ഫെബ്രുവരി 5ന് ഉമ്മൻചാണ്ടി സർക്കാർ കോടതിയിൽ നൽകിയ സത്യവാങ്മൂലം സ്ത്രീകളെ പ്രവേശിപ്പിയ്ക്കുന്നതിന് എതിരേയായിരുന്നു. എന്നിട്ടും ആ നയത്തിനെതിരെ സുപ്രീം കോടതി വാക്കാൽ പരാമർശങ്ങൾ നടത്തുകയും, കേസിൽ കോടതിയെ സഹായിയ്ക്കാൻ അമിക്കസ് ക്യൂറിയായി സീനിയര്‍ അഭിഭാഷകന്‍ രാജു രാമചന്ദ്രനെ നിയമിച്ചു ഉത്തരവ് പുറപ്പെടുവിയ്ക്കുകയും ചെയ്യുകയാണ് ഉണ്ടായത്. ശബരിമലയിൽ പോയി വിഷയം പഠിച്ച രാജു രാമചന്ദ്രൻ കോടതിയ്ക്ക് നൽകിയ റിപ്പോർട്ടിൽ സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിയ്ക്കണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. കോടതിയ്ക്ക് അന്തിമവിധിയിൽ എത്തുന്നതിന് ഈ റിപ്പോർട്ട് ഒരു പ്രധാനകാരണമായിട്ടുണ്ട്. സ്ത്രീകളെ കയറ്റാതിരിയ്ക്കുന്നത് ശബരിമലയിലെ വളരെ പഴയതും,തിരുത്താനാകാത്തതുമായ ഒരു ആചാരമാണ് എന്നതിന് ലിഖിതമായ ഒരു തെളിവും നൽകാൻ ഈ കേസിൽ കക്ഷി ചേർന്ന തന്ത്രി കുടുംബം, ക്ഷേത്രസംരക്ഷണ സമിതി, എൻ.എസ്.എസ് അടക്കമുള്ള ആർക്കും കഴിഞ്ഞില്ല. ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന സ്ത്രീ സമത്വം ഏത് ആചാരങ്ങളെക്കാളും വലുതാണെന്ന് കോടതിവിധിയിൽ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. അപ്പോൾ സർക്കാർ നിലപാട് എന്തായാലും അത് കോടതിവിധിയെ സ്വാധീനിയ്ക്കാൻ പോകുന്നില്ല.
---------------------------
നുണപ്രചാരണം 5 :
ശബരിമലയെക്കുറിച്ചു ഒന്നും അറിയാത്തവരായ ഉത്തരേന്ത്യൻ ജഡ്ജിമാർ അടങ്ങുന്ന കോടതിയാണ് ഈ വിധി പറഞ്ഞത്!
സത്യം:
12 വർഷമാണ് കേസ് നടന്നത്. ആ കാലഘട്ടത്തിനിടയിൽ പല ബെഞ്ചുകളിലായി പല ജഡ്ജിമാരും ഈ കേസ് കേട്ടിട്ടുണ്ട്. അതിൽ കുര്യൻ ജോസഫ് പോലുള്ള മലയാളികളായ ജഡ്ജുമാരും ഉണ്ട്. മാത്രമല്ല കോടതിയെ സഹായിയ്ക്കാൻ സീനിയര്‍ അഭിഭാഷകരായ രാജു രാമചന്ദ്രൻ, രാമമൂര്‍ത്തി എന്നിവരെ കോടതി അമിക്കസ് ക്യൂറിയായി നിയമിച്ചിരുന്നു. രണ്ടുപേരും ശബരിമല സന്ദർശിച്ചു കാര്യങ്ങൾ പഠിച്ചു കോടതിയ്ക്ക് റിപ്പോർട്ടുകളും നൽകി.
മുന്നിലെത്തുന്ന തെളിവുകൾ പരിശോധിച്ച് സത്യം കണ്ടെത്തി വിധി പറയുകയാണ് കോടതിയുടെ ജോലി. ഈ കേസിൽ ഹിന്ദു പുരാണങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് തെളിവുകളാണ് കോടതി പരിശോധിച്ചത്. എല്ലാ കക്ഷികളുടെ വാദം വിശദമായി കേട്ട്, തെളിവുകൾ ഇഴകീറി പരിശോധിച്ച് തന്നെയാണ് ഈ കേസിൽ വിധി പറഞ്ഞതും. സൂക്ഷ്മവും, സ്ഥൂലവുമായ ഓരോ വാദത്തെപ്പറ്റിയും വിശദമായിത്തന്നെ കോടതിവിധിയിൽ പ്രതിപാദിയ്ക്കുന്നുണ്ട്.
ചുരുക്കിപ്പറഞ്ഞാൽ സംഘി നേതാക്കൾ ചെയ്യുന്നത് പോലെ വായിൽ തോന്നുന്നത് വിളിച്ചു പറയുന്ന ജോലിയല്ല സുപ്രീംകോടതി ജഡ്ജിമാരുടേത്.
-------------------------
നുണപ്രചാരണം 6 :
പുനഃ:പരിശോധനഹർജി കൊടുത്താൽ കോടതിവിധി മാറ്റാം.. എന്നാൽ സർക്കാർ അതിനു തയ്യാറല്ല.
സത്യം:
നിയമം പഠിച്ചവർക്കൊക്കെ വ്യക്തമായി അറിയാം, പുനഃപരിശോധന ഹർജി എന്നത് വെറുമൊരു ചടങ്ങു മാത്രമാണ്. അത് കൊണ്ടൊന്നും അഞ്ചംഗഭരണഘടനാ ബെഞ്ച് എടുത്ത ഭൂരിപക്ഷ തീരുമാനം മാറാൻ പോകുന്നില്ല. അല്ലെങ്കിൽ ശക്തമായ പുതിയ തെളിവുകൾ വേണം. അങ്ങനെ ഒന്ന് ഈ കേസിൽ ഇല്ല. പുനഃപരിശോധന ഹർജിയുടെ വാദം പോലും കോടതിമുറിയിൽ ഉണ്ടാകാറില്ല. ജഡ്ജിന്റെ ചേമ്പറിൽ വെച്ച് ഒരു റിവ്യൂ നടത്തുക മാത്രമാണ് സാധാരണ ഉണ്ടാകുന്നത്. ജഡ്ജിമാർ ഹർജി വായിച്ചു നോക്കിയിട്ട് എടുത്തു ചവറ്റുകൂനയിൽ കളയുന്നത് മാത്രമേ, ഇപ്പോൾ നടക്കാൻ സത്യത്തിൽ നടക്കാൻ പോകുന്നുള്ളൂ.
കോടതിയിൽ സത്യവാങ്മൂലം നൽകിയപ്പോൾ, കോടതിവിധി എന്തായാലും അതനുസരിയ്ക്കാം എന്നും അതിനെതിരെ ഒരു നിയമനിർമ്മാണവും നടത്തില്ല എന്നുമാണ് കേരളസർക്കാർ ബോധിപ്പിച്ചിരുന്നത്. അതെ സർക്കാർ പുനഃ:പരിശോധന ഹർജിയുമായി ചെന്നാൽ സുപ്രീം കോടതിയുടെ തെറി കേൾക്കും എന്നതല്ലാതെ വേറെ മെച്ചമൊന്നുമില്ല.
--------------------
നുണപ്രചാരണം 7 :
കോടതിവിധിയ്ക്കെതിരെ ഓർഡിനൻസ് വഴി നിയമനിർമ്മാണം നടത്തി വിധിയെ മറികടക്കാം. പക്ഷെ കേരളസർക്കാർ അത് ചെയ്യുന്നില്ല.
സത്യം:
ഇന്ത്യൻ ഭരണഘടന അടിസ്ഥാനമാക്കി സുപ്രീംകോടതി നടത്തിയ അന്തിമവിധിയ്ക്കെതിരെ ഓർഡിനൻസ് ഉണ്ടാക്കാൻ ഉള്ള അവകാശം കേരളസർക്കാരിനില്ല. പാർലമെന്റിനു മാത്രമേ അത് കഴിയൂ. ഇനി നിയമവിരുദ്ധമായി കേരളസർക്കാർ ഓർഡിനൻസ് ഇറക്കി എന്ന് കരുതുക. ആ കാരണം കൊണ്ടും, മുൻപ് നൽകിയ സത്യവാങ്മൂലത്തിന് എതിരായത് കൊണ്ടും മണിക്കൂറുകൾക്കകം അതിനെ റദ്ധാക്കാനും, കേരളസർക്കാരിനെതിരെ നടപടി സ്വീകരിയ്ക്കാനും കോടതിയ്ക്ക് കഴിയും. അറിഞ്ഞുകൊണ്ട് കടിയ്ക്കുന്ന കടുവയുടെ വായിൽ ആരും കോലിട്ട് കുത്തില്ല.
---------------------
നുണപ്രചാരണം 8 :
കേരളസർക്കാറിന് കോടതിവിധി നടപ്പാക്കാതെ ഒഴിഞ്ഞു മാറാം, അല്ലെങ്കിൽ നീട്ടികൊണ്ടു പോകാം. പല കേസിലും മുൻപ് അങ്ങനെ ചെയ്തിട്ടുണ്ട്. പക്ഷെ ഹിന്ദു വിരുദ്ധരായ സർക്കാർ ഈ കേസിൽ കോടതിവിധി നടപ്പാക്കാൻ തുനിഞ്ഞു ഇറങ്ങിയിരിയ്ക്കുകയാണ്!
സത്യം:
സംഘികളുടെ ഏറ്റവും വലിയ തുറുപ്പ് ചീട്ടാണ് ഈ നുണ. സുപ്രീംകോടതി ഭരണഘടനബെഞ്ച് ഒരു വിധി പുറപ്പെടുവിച്ചാൽ അത് നടപ്പാക്കാനുള്ള ഭരണഘടനാപരമായ ബാധ്യത ജനാധിപത്യത്തിൽ തെരെഞ്ഞെടുക്കപ്പെട്ട സർക്കാരിനുണ്ട്. ഇനി ഈ വിധി അനുസരിച്ച് എന്താണ് സർക്കാർ ചെയ്യേണ്ടത് എന്ന് ആലോചിയ്ക്കൂ. സ്ത്രീകളെ മുഴുവൻ ശബരിമലയിൽ കൊണ്ട് പോകണമെന്നല്ല കോടതി പറഞ്ഞത്. ദർശനം നടത്തുന്ന സ്ത്രീകളെ തടയരുതെന്നാണ് കോടതി പറഞ്ഞത്. സർക്കാർ ചെയ്യേണ്ടതും അത്ര മാത്രമാണ്. ഏതെങ്കിലും സ്ത്രീകൾ ശബരിമലയിൽ വന്നാൽ അവരെ തടയാതിരിയ്ക്കുക, അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കുക എന്നിവ മാത്രമാണത്. കോടതിവിധി നടപ്പാക്കാതിരിയ്ക്കണമെങ്കിൽ സർക്കാർ മുൻവർഷങ്ങളിലെപ്പോലെ ശബരിമലയിൽ സ്ത്രീകളെ തടയണം. അങ്ങനെ എന്തെങ്കിലും സർക്കാർ ചെയ്‌താൽ, അതോടെ സുപ്രീം കോടതിയിൽ പരാതി എത്തുകയും, സർക്കാരിനെതിരെ കോടതിയുടെ ശക്തമായ നടപടി ഉണ്ടാകുകയും ചെയ്യും. ഇപ്പോൾ സർക്കാരിനെതിരെ പ്രതിഷേധിയ്ക്കുന്ന അതേ സംഘികളും, കോൺഗ്രെസ്സുകാരും തന്നെ, കോടതിനടപടി ഏറ്റു വാങ്ങിയ സർക്കാർ രാജി വെയ്ക്കണമെന്ന് പറഞ്ഞു സമരത്തിന് വരും.
സർക്കാർ ഇപ്പോൾ എടുത്ത നിലപാടാണ് ശരി. ഒരു സ്ത്രീയെയും ശബരിമലയിൽ പോകാൻ സർക്കാർ പറയില്ല. എന്നാൽ ദർശനം തേടി ഏതെങ്കിലും സ്ത്രീ വന്നാൽ അവരെ തടയില്ല. അത് സർക്കാരിന്റെ പണിയല്ല. സ്ത്രീ സംരക്ഷണമാണ് സർക്കാരിന്റെ ഭരണഘടനാപരമായ ബാധ്യത.
-----------------------------------
നുണപ്രചാരണം 9 :
അയ്യപ്പഭക്തരായ യുവതികളായ ഒരു "കുല"സ്ത്രീയും ശബരിമലയിൽ പോകില്ല. ചില ഫെമിനിച്ചികൾ മാത്രമാണ് സ്ത്രീ പ്രവേശനത്തെ അനുകൂലിയ്ക്കുന്നത്.
സത്യം: ശബരിമലയിൽ വരുന്നതിൽ 60% ഭക്തന്മാരും തമിഴ്‌നാട്, ആന്ധ്ര, കർണ്ണാടക എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നാണ് വരുന്നത്. പലപ്പോഴും കുടുംബസമേതമാണ് അവർ ദർശനം നടത്താൻ വരുന്നത്. എല്ലാ വർഷവും നൂറുകണക്കിന് യുവതികളെയാണ് പമ്പയിൽ പോലീസ് ശബരിമലയിൽ പോകാൻ സമ്മതിയ്ക്കാതെ തടഞ്ഞു വെച്ച് തിരിച്ചയയ്ക്കുന്നത്. ആ യുവതികളാരും ഫെമിനിച്ചികളോ പുരോഗമനവാദികളോ അല്ല. യഥാർത്ഥ ഭക്തരായ അന്യസംസ്ഥാനക്കാരാണ്. അവർ ഇത്തവണയും വരും.
---------------------
നുണപ്രചാരണം 10 :
യുവതികൾ ശബരിമലയിൽ പോയാൽ അയ്യപ്പൻറെ ബ്രഹ്മചര്യം ഇല്ലാതാകും.
സത്യം:
അയ്യപ്പൻ ദൈവമാണ്. സ്വന്തം കാര്യം തീരുമാനിയ്ക്കാൻ കഴിവുണ്ട്. തങ്ങളുടെ ജീവിതത്തിൽ "എല്ലാം ദൈവഹിതം" എന്ന് കരുതുന്ന കുറെ ഭക്തന്മാർ, ദൈവത്തെ "രക്ഷിയ്ക്കാൻ" സമൂഹത്തിൽ കലാപം നടത്തുന്നതിലും വലിയൊരു അപമാനം അയ്യപ്പന് വേറെ വരാനില്ല.
------------------------
നുണപ്രചാരണം 11 :
ഭക്തന്മാരുടെ കൺട്രോൾ പോകും!
സത്യം:
ശരണം വിളിച്ചു വരുന്ന ഭക്തയായ ഒരു സ്ത്രീയെ കണ്ടാൽ കൺട്രോൾ പോകുന്നവരെ വിളിയ്‌ക്കേണ്ടത് "ഭക്തന്മാർ" എന്നല്ല, ഞരമ്പ് രോഗികൾ എന്നാണ്.
==============
[ഈ കോടതിവിധി വായിയ്ക്കാൻ താത്പര്യം ഉള്ളവർക്ക് ഈ ലിങ്ക് ഉപയോഗിയ്ക്കാം.
https://www.supremecourtofindia.nic.in/supremecourt/2006/18956/18956_2006_Judgement_28-Sep-2018.pdf ]

Comments
Post a Comment