ചില ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും


കേരളത്തിൽ ഉന്നയിക്കപ്പെടുന്ന
ചില ചോദ്യങ്ങളും അവയ്ക്കുള്ള മറുപടികളും:
==============

ചോദ്യം 1.

എന്തുകൊണ്ടാണ് ശബരിമലവിഷയത്തിൽ
ജെല്ലിക്കെട്ട് വിഷയത്തിൽ തമിഴ്നാട്ടിൽ ഉണ്ടായ പോലെ ഓർഡിനൻസ് വഴി സംസ്ഥാനസർക്കാർ
സുപ്രീംകോടതി വിധി മറികടക്കാൻ ശ്രമിക്കാത്തത് ?

ഉത്തരം :

ഭരണഘടനാ പ്രശ്നത്തിൻമേൽ ഇന്ത്യയുടെ പരമോന്നത കോടതി ഒരു തീരുമാനം എടുത്താൽ
അതിനെ മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരാൻ സംസ്ഥാനസർക്കാരിന് അധികാരം ഇല്ല! ജല്ലിക്കെട്ട് മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട സ്റ്റേറ്റ് വിഷയമാണ്.

ചോദ്യം 2.

അധികാരം ഇല്ലെങ്കിൽപ്പിന്നെ എങ്ങനെയാണ്
കണ്ണൂർ കരുണ മെഡിക്കൽ കോളെജ് വിഷയത്തിൽ
സംസ്ഥാനസർക്കാർ ഓർഡിനൻസ് ഇറക്കിയത് ?

ഉത്തരം :

കണ്ണൂർ കരുണ മെഡിക്കൽ കോളെജ് വിഷയം പോലെ അല്ല ഇത്. മുകളിൽ പറഞ്ഞതുപോലെ
ഇത് ഒരു ഭരണഘടനാപ്രശ്നമാണ്.
ഭരണഘടനയെ മുൻനിറുത്തി കോടതി എടുത്ത
ഒരു തീരുമാനത്തെ മറികടക്കാൻ ഓർഡിനൻസ്
കൊണ്ടുവരാൻ സംസ്ഥാനസർക്കാരിനുകഴിയില്ല.

ചോദ്യം 3.

അപ്പോ ജെല്ലിക്കെട്ട് വിഷയത്തിൽ
തമിഴ്നാട്ടിൽ നടന്നതോ?

ഉത്തരം :

ജെല്ലിക്കെട്ട് വിഷയത്തിൽ സംസ്ഥാനത്തിന് അധികാരം ഉണ്ട്. അതൊരു ഭരണഘടനാപ്രശ്നമല്ല.

ചോദ്യം 4.

അപ്പോ കേന്ദ്രസർക്കാരിനുനിഷ്പ്രയാസം
ഓർഡിനൻസ് കൊണ്ടുവരാം,അല്ലെ?

ഉത്തരം :

സാധിക്കും. പക്ഷെ,കേന്ദ്രം ഭരിക്കുന്ന ബിജെപിയെ നിയന്ത്രിക്കുന്ന ആർഎസ്എസ്‌ എന്ന സംഘടനയുടെ
നിലപാട് സ്ത്രീകളെ അവിടെ കയറ്റണം
എന്നാണ്. ശബരിമലയെ
മുൻനിർത്തി നാളെ ഏകീകൃത സിവിൽ കോഡ്
വരുമ്പോൾ എതിർശബ്ദങ്ങൾ നിശബ്ദമാകാൻ അവർക്ക് ശബരിമലവിധി വേണം!

(സുപ്രീം കോടതിയിൽ
കേസു കൊടുത്ത സ്ത്രീകൾ
ആർഎസ്എസുമായി
അടുത്ത ബന്ധമുള്ളവർ
ആണെന്നതും ഓർക്കുക.)

ചോദ്യം 5.

സംസ്ഥാനസർക്കാരിന് ഒരു റിവ്യൂ പെറ്റിഷൻ
കൊടുക്കാമായിരുന്നു...

ഉത്തരം :

വർഷങ്ങളായി വാദം നടക്കുന്ന കേസ്.
ഒന്നിലധികം വാദികൾ. അവരുടെ എല്ലാ വാദമുഖങ്ങളും കേട്ടശേഷമാണ് കോടതി വിധി പറഞ്ഞത്. കോടതിയിൽകേരളസർക്കാർ പറഞ്ഞത്
ആചാരാനുഷ്ഠാനങ്ങളിൽപാണ്ഡിത്യമുള്ളവരുടെ
ഒരു കമ്മിഷനെ നിയോഗിച്ച്അതിന്റെ അഭിപ്രായം
പരിശോധിച്ചുതീരുമാനമെടുക്കണം എന്നാണ്.
കോടതിവിധി എന്തായാലുംസംസ്ഥാനസർക്കാർ
അതു നടപ്പാക്കും എന്നുംപറഞ്ഞിരുന്നു.
മാത്രവുമല്ല,പുരോഗമനസ്വഭാവമുള്ള
ഇപ്പോഴത്തെ സർക്കാരിന്റെനിലപാട് ആർക്കും
അയിത്തം കല്പിക്കപ്പെടരുത്എന്നാണ്.
അപ്പോൾ,റിവ്യൂ പെറ്റേഷൻനൽകണമെങ്കിൽ
ഇതുവരെ ഉന്നയിക്കാത്ത എന്തെങ്കിലും
പുതിയ വാദവുമായി സർക്കാർ കോടതിയിൽ ചെല്ലണം. അങ്ങനെ ഒന്നുംതന്നെ
സർക്കാരിനു മുന്നിൽ ഇല്ല.അങ്ങനെ വാദം ഉള്ള
രാഹുൽ ഈശ്വറുംപന്തളത്തുള്ള ഒരു കുടുംബവും
മറ്റും അതിനായി കോടതിയെ സമീപിച്ചിട്ടുണ്ടല്ലോ.
നോക്കാം,കോടതി എന്തു പറയുമെന്ന്!

ചോദ്യം 6.

റിവ്യൂ പെറ്റിഷൻ നൽകിയിരുന്നെങ്കിലോ?

ഉത്തരം :

ഭരണഘടനാവിരുദ്ധമായ വാദവുമായി
കോടതിയിലേക്ക് ചെന്നാൽ പെറ്റിഷൻ കോടതി എടുത്തു ചവറ്റുകുട്ടയിൽ ഇടും.
വിവരമുള്ള അഭിഭാഷകരോട്
ചോദിച്ചാൽ മനസിലാകും.

ചോദ്യം 7.

എങ്കിലും എല്ലാവരെയും ബോധിപ്പിക്കാൻ വേണ്ടിയെങ്കിലുംഒന്നു കൊടുക്കാമായിരുന്നു...

ഉത്തരം :

അത്... ഉടായിപ്പ് രാഷ്ട്രീയമല്ലേ...?
ഇല്ല. അത് എൽഡിഎഫ്സർക്കാരിൽനിന്നു
പ്രതീക്ഷിക്കേണ്ട !

ചോദ്യം 8.

അപ്പൊപ്പിന്നെ ഞങ്ങൾ ഇനി എന്തു ചെയ്യും?

ഉത്തരം :

നാമജപജാഥയുടെ പേരിൽപിണറായിയെ
തെറി വിളിക്കുന്നവരോടു പറയുക:

"പോയി
പ്രധാനമന്ത്രിയോടു പറഞ്ഞ്ഓഡിനൻസ് ഇറക്കിക്കൂ,
ഭക്തവത്സലരേ" എന്ന്...

Comments

Popular posts from this blog

Read the Affidavit filed by the Travancore Devaswom Board

അശോകൻ ചരുവിൽ എഴുതുന്നു

കമ്പവലി ഡോ. പി.കെ. ഷാജി