വിരോധാഭാസം..


മാന്യ സുഹൃത്തുക്കളെ..

🔶പട്ടാളത്തെ  വിളിച്ചാണെങ്കിലും ശബരിമലയിൽ സ്ത്രീകളെക്കയറ്റണമെന്ന് പറഞ്ഞത് പിണറായി വിജയൻ അല്ലാ 916സംഘി #സുബ്രഹ്മണ്യൻ സ്വാമിയാണ്..

🔶അതൊരു ടൂറിസ്റ്റു കേന്ദ്രമായിരുന്നു ഇപ്പോഴാണ് മന്ദിർ (ക്ഷേത്രമായത്) എന്നുപറഞ്ഞത് സോണിയാഗാന്ധി അല്ലാ 916സംഘിണി #മനേകാഗാന്ധിയാണ്..

🔶സുപ്രീം കോടതി വിധി വരുന്നതിനുമുമ്പ് സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടത് കമ്മ്യുണിസ്റ്റുകാരൻ അല്ലാ 916സംഘി #കെ_സുരേന്ദ്രൻ ആണ്..

🔶സുപ്രീം കോടതി വിധി വന്നതിനു ശേഷം ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകളെ കയറ്റുക എന്നത് ആർഎസ്എസ്സിന്റെ നിലപാടാണ് എന്ന് പറഞ്ഞു വിധിയെ സ്വാഗതം ചെയ്തത് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറി അല്ലാ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് 916സംഘി #ശ്രീധരൻപിള്ളയാണ്..

🔶പന്ത്രണ്ടുവർഷം ആർഎസ്എസ് കേസുനടത്തി വിധി അനുകൂലമാക്കി എടുത്തു ശബരിമലയിൽ സ്ത്രീകളെ കയറ്റണം എന്ന് ചാനലിലിരുന്ന് ഘോരഘോരം പ്രസംഗിക്കുന്നത്  ഇടതുപക്ഷ ചായ്‌വുള്ള നികേഷ്‌കുമാർ അല്ലാ 916സംഘി                    # ടി ജി മോഹൻദാസ് ആണ്..

🔶വിധിയെ സ്വാഗതം ചെയ്തു മുഖപ്രസംഗം എഴുതിയത് ദേശാഭിമാനിയല്ല 916സംഘിപത്രം #ജന്മഭൂമിയാണ്..

അവരാണ് നിങ്ങളെക്കൊണ്ട് വിധിക്കെതിരെ സമരം ചെയ്യിക്കുന്നതും..  എന്നതാണ് വിരോധാഭാസം..

ആട്ടിൻതോലണിഞ്ഞ ചെന്നായയെ നിങ്ങൾ തിരിച്ചറിയുക..!


Comments

Popular posts from this blog

അശോകൻ ചരുവിൽ എഴുതുന്നു

തിരിച്ചുവരുന്ന തിരണ്ടു കല്ല്യാണങ്ങള്‍

Read the Affidavit filed by the Travancore Devaswom Board