നിർത്തലാക്കിയ ചില ആചാരങ്ങൾ ...


M R Anilkumar ...എഴുതിയത്....
.......................................................
ശബരിമലയിൽ ഇതിനോടകം നിർത്തലാക്കിയ ചില ആചാരങ്ങൾ ...

1) മലയരയ വിഭാഗത്തിൽ പെട്ട ആദിവാസി മൂപ്പനും ഇളമുറക്കാരനും ചേർന്ന് അയ്യപ്പ വിഗ്രഹത്തിൽ തേനഭിഷേകം ചെയ്യുന്നത് ..

2) അയ്യപ്പൻ ആയുധ വിദ്യ പഠിച്ച ഈഴവ വിഭാഗത്തിന് ശബരി മലയിൽ വെടിവഴിപാട് നടത്താനുള്ള അവകാശം

3) പതിനെട്ട് പടിയിലും തേങ്ങ ഉടയ്ക്കാനുള്ള ഭക്തന്റെ അവകാശം പടി സ്വർണം കെട്ടിച്ചപ്പോൾ നിരോധിച്ചു.

4) കൊച്ചു കടുത്ത സ്വാമി എന്ന വിഗ്രഹം ശബരിമലയിൽ ഉണ്ടായിരുന്നു. അവിടത്തെ നിവേദ്യം  കഞ്ചാവായിരുന്നു. അത് നിഷേധിച്ചു.

5) തൊട്ടിപ്പുറത്ത് കറപ്പസ്വാമിയുടെ വിഗ്രഹ സ്ഥാനം ഉണ്ടായിരുന്നു. അവിടെ കറപ്പ് അഥവാ ഒപ്പിയം ആയിരുന്നു വഴിപാട്. അതും നിരോധിച്ചു.

6) ശയനപ്രദക്ഷിണം നിരോധിച്ചു.
7) ഭസ്മ തീർത്ഥക്കുളത്തിൽ മുങ്ങുന്നത് നിരോധിച്ചു ...

ഇനിയും ഇങ്ങനെ പല ആചാരങ്ങളും റദ്ദാക്കിയത് കാണാം.

ജനം സ്വയം റദ്ദാക്കിയ ആചാരങ്ങൾ പറയാം.

1 ) 60 ദിവസത്തെ വ്രതവും തുടർന്നുള്ള മകര ദർശനവും
2) 41 ദിവസത്തെ വ്രതവും തുടർന്നുള്ള മണ്ഡലകാല ദർശനവും പൂജാ വഴിപാടും

3) നഗ്നപാദരായി വീട്ടിൽ നിന്ന്  നടന്ന് മല കയറുന്ന സമ്പ്രദായം
4) എരുമേലിയിൽ ചെന്ന് പേട്ട തുള്ളി ശരം എടുത്ത് പത്തറുപത് കിലോമീറ്റർ നടന്ന് ശരംകുത്തിയാലിൽ ശരം കുത്തി അയ്യപ്പദർശനം നടത്തുന്ന പതിവ്
5) മകരവിളക്ക് കാലത്ത് തീണ്ടാരി പെണ്ണുങ്ങൾ വീടിനു വെളിയിലിറങ്ങി ഒറ്റയക്കു പാർക്കുന്ന സമ്പ്രദായം
6) കർശനമായ സസ്യഭക്ഷണ ശീലം

7 ) താടിയോ മുടിയോ വെട്ടാതെ നോമ്പ് ഭീക്ഷിക്കുന്ന സമ്പ്രദായം.
8 ) വീട്ടിൽ നിന്നു മാത്രം ഇരുമുടി കെട്ടുന്ന സമ്പ്രദായം

9 ) രാവിലത്തെ നാലര മണിക്കുള്ള കുളിയും ശരണം വിളിയും ...
10) കർശനമായ ബ്രഹ്മചര്യം
11 ) കറുപ്പുടുക്കലും മാലയിടലും കെട്ടു നിറയും. കറുപ്പുടുക്കൽ നീലയായും കാവിയായും മാറി. പരികർമ്മികൾ മുഴുവൻ കാവിയും ചുറ്റിയാണ് വിരാജിക്കുന്നത്.

1975 ൽ യേശുദാസ് സംഗീതം കൊടുത്ത് പാടിയ ആൽബത്തിലെ ഒരു പട്ടിൽ ഇങ്ങനെ കാണാം..

ഗംഗയാറു പിറക്കുന്നു ഹിമവൻ മലയിൽ എന്നു തുടങ്ങുന്ന പാട്ടിൽ

"കാവിയുമുടുത്തു ഗംഗയിൽ മുങ്ങി കാശിക്ക് പോകും ഭക്തന്മാർ....
കറുപ്പുമുടുത്ത് പമ്പയിൽ മുങ്ങി മലയ്ക്കു പോകും അയ്യപ്പന്മാർ...
പൊന്മല നമ്മുടെ പുണ്യമലാ....
പമ്പാ നമ്മുടെ പുണ്യനദീ..... "

(ആരാണ് കറുപ്പ് കവി കൊണ്ട് മാറ്റിയുടുപ്പിച്ചത്? )

12) എല്ലാറ്റിലുമുപരി ഭക്തിയും  ഭജനയും ശരണം വിളിയും . പോയി വരാൻ ഒരാഴ്ച സമയവും വേണമായിരുന്നു. അതിന്റെ കഷ്ടപ്പാടുകളും.

ഇതൊന്നും ഇപ്പോഴില്ല
പമ്പയിൽ ചെന്നാൽ ഇരുന്നൂറോ അഞ്ഞൂറോ രൂപ കൊടുത്താൽ ആർക്കും ഇരുമുടി കിട്ടും...

നേരെ ശബരിമലക്ക് വെച്ചടിക്കാം ...
അങ്ങനെ വെച്ചടിക്കുന്ന ടൂറിസ്റ്റുകളാണ് ഇപ്പോൾ ശബരി മലയിൽ ഇരുന്ന് ജപിക്കുന്നത് ...

ആചാരങ്ങൾ സംരക്ഷിക്കാൻ വേണ്ടി.
സ്ത്രീവിരുദ്ധമായ ഈ ഒരൊറ്റ ആചാരമാണത്രേ ശബരിമലയെ ശബരിമലയാക്കുന്നത് ...
അതിനായിട്ടാണ് മഹിളകൾ തങ്ങള് കൊള്ളരുതാത്തവരാണെന്ന് പറഞ്ഞ് മല കയറാതെ കാത്തിരിക്കുന്നത് ..


Comments

Popular posts from this blog

Read the Affidavit filed by the Travancore Devaswom Board

അശോകൻ ചരുവിൽ എഴുതുന്നു

തിരിച്ചുവരുന്ന തിരണ്ടു കല്ല്യാണങ്ങള്‍